കുവൈറ്റ് സിറ്റി: 18 കുപ്പി മദ്യവുമായി രണ്ട് പ്രവാസികൾ പിടിയിൽ. മിന അബ്ദുല്ല ഏരിയയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രദേശത്ത് നടന്നുവരികയായിരുന്ന പട്രോളിംഗ്, സുരക്ഷാ പരിശോധനകളിൽ ഇവർ പിടിയിലാവുകയായിരുന്നു. അറസ്റ്റിലായവരെയും ഇവരിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളടക്കം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.