അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ
Thursday, February 2, 2023 5:46 PM IST
അനിൽ സി ഇടിക്കുള
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ അരങ്ങേറുന്നു.

ഫെബ്രുവരി 5 നു വൈകിട്ട് ഏഴു മുതൽ ദുബായ് മാർത്തോമ്മാ പള്ളിയിൽ വച്ചാണ് എക്കോസ് ഓഫ് ഗ്രേസ് എന്ന പരിപാടി നടക്കുന്നത്.