അ​ബു​ദാ​ബി മ​ല​യാ​ളി​സ​മാ​ജം സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ
Thursday, January 19, 2023 7:21 AM IST
അ​നി​ൽ സി ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ​മ​ത​സ​ര​ങ്ങ​ൾ സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ഏ​ജ് ഗ്രു​പ്പു​ക​ളി​ലാ​യി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9.30 ന് ​ര​ജി​സ്ട്രേ​ഷ​നോ​ട് കു​ടി ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ൾ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.

പ​ങ്കെ​ടു​ക്ക​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9ന് ​സ​മാ​ജ​ത്തി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. 02-5537600,05 2 810 7076, 050 675 9106