കു​വൈ​റ്റി​ൽ ഇ​സ്രാ മി​അ​റാ​ജ്, ദേ​ശീ​യ ദി​ന അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, January 18, 2023 7:20 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഈ ​വ​ർ​ഷ​ത്തെ ഇ​സ്രാ മി​അ​റാ​ജ്, ദേ​ശീ​യ​ദി​ന അ​വ​ധി​ക​ൾ മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ഫെ​ബ്രു​വ​രി 19 നാ​ണ് ഇ​സ്രാ മി​അ​റാ​ജ് അ​വ​ധി. ഫെ​ബ്രു​വ​രി 20 ന് ​ജോ​ലി പു​ന​രാ​രം​ഭി​ക്കും. ദേ​ശീ​യ ദി​ന , വി​മോ​ച​ന ദി​ന അ​വ​ധി​ക​ൾ ഫെ​ബ്രു​വ​രി 25 മു​ത​ൽ 27 വ​രെ​യാ​യി​രി​ക്കും. ഫെ​ബ്രു​വ​രി 28ന് ​ജോ​ലി പു​ന​രാ​രം​ഭി​ക്കും. ദേ​ശീ​യ ദി​ന​ത്തി​ന് ഇ​ട​ദി​വ​സ​ങ്ങ​ൾ കൂ​ടി അ​വ​ധി​യാ​ക്കി ആ​ഴ്ച മു​ഴു​വ​ൻ ഓ​ഫീ​സു​ക​ൾ അ​ട​ച്ചി​ടു​ന്ന പ​തി​വ് ഇ​ക്കൊ​ല്ല​മി​ല്ലെ​ന്ന​ത് ചെ​റു അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന​ത് പ​തി​വാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​കും.