ഐ​സി​എ​ഫ് മീ​ലാ​ദ് കാ​ന്പ​യി​ൻ കാ​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, September 23, 2022 6:03 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് മീ​ലാ​ദ് കാ​ന്പ​യി​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. കാ​ന്പ​യി​ന്‍റെ അ​ന്താ​രാ​ഷ്ട്ര ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി കാ​ന്ത​പു​രം എ .​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ നി​ർ​വ​ഹി​ക്കും.

സെ​പ്റ്റം​ബ​ർ 23 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് കു​വൈ​റ്റ്, ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മീ​ലാ​ദ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചി​ത്താ​രി കെ.​പി. ഹം​സ മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ർ​ക​സ് നോ​ള​ജ് സി​റ്റി സി​എ​ഒ അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ, അ​ബ്ദു​ൽ​ഹ​കീം ദാ​രി​മി, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.’​തി​രു​ന​ബി (സ്വ) ​പ്ര​പ​ഞ്ച​ത്തി​ന്‍റെ വെ​ളി​ച്ചം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കാ​ന്പ​യി​നോ​ടാ​നു​ബ​ന്ധി​ച്ച് സ്നേ​ഹ​വി​രു​ന്ന്, കോ​ണ്‍​ഫ​റ​ൻ​സു​ക​ൾ, ജ​ന​സ​ന്പ​ർ​ക്കം, പ്ര​കീ​ർ​ത്ത​ന സ​ദ​സ്, സ്റ്റു​ഡ​ന്‍റ​സ് ഫെ​സ്റ്റ്, മാ​സ്റ്റ​ർ മൈ​ൻ​ഡ്, സ​പ്ലി​മെ​ന്‍റ്, വീ​ഡി​യോ പ്ര​സ​ന്േ‍​റ​ഷ​ൻ തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്നും ഐ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.