റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണഘോഷം സംഘടിപ്പിച്ചു
Monday, September 19, 2022 9:42 PM IST
ഷക്കീബ് കൊളക്കാടൻ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണഘോഷം സംഘടിപ്പിച്ചു, യൂണിറ്റ് തലത്തിൽ നടന്ന അത്തപൂക്കളം മത്സരത്തിൽ, സുമേശി യൂണിറ്റ് വിജയികളായി. തിരുവാതിരകളി, വടംവലി , മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കായുള്ള വിവിധതരം കലകായിക മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഘോഷത്തിൽ റിയ അംഗങ്ങൾ, അവരുടെ ഫാമിലി ഉൾപ്പെടെ 250 ലേറെ ആളുകൾ പങ്കെടുത്തു. ടി.എൻ നായർ ,ടെന്നി എന്നിവർ വിഭവസമൃദ്ധമായ ഓണസദ്യയ്‌ക് നേതൃത്വം നൽകി.

റിയ പ്രസിഡന്‍റ് ശിവകുമാർ അധ്യക്ഷത വഹിച്ച സാംസ്‌കാരിക പരിപാടി റിയാദ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാൻ ആശംസ അറിയുക്കുകയും ചെയ്തു

പരിപാടികൾക്കു കല കായിക കൺവീനർ സുനിൽ സുഗതൻ, ഹബീബ്, വിവേക്, ഉമ്മർകുട്ടി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.