ക​ല കു​വൈ​റ്റ് സാ​ഹി​ത്യോ​ത്സ​വം 2022 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, July 6, 2022 12:51 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ഴു​ത്തു​കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

"വ​ർ​ത്ത​മാ​ന​കാ​ല​ത്തെ സാം​സ്കാ​രി​ക പ്ര​തി​രോ​ധം '​എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ത്തി​ൽ ജോ​ബി ബേ​ബി ഒ​ന്നാം സ്ഥാ​നം നേ​ടി. റീ​ന രാ​ജ​ൻ, സാ​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ചെ​റു​ക​ഥ ര​ച​ന മ​ത്സ​ര​ത്തി​ൽ പ്ര​ദീ​ഷ് ദാ​സ് ഒ​ന്നാം സ്ഥാ​ന​വും രാ​ജ​ല​ക്ഷ്മി ശൈ​മേ​ഷ് ര​ണ്ടാം സ്ഥാ​ന​വും റീ​ന രാ​ജ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ൽ ലി​പി പ്ര​സീ​ദ് ഒ​ന്നാം സ്ഥാ​ന​വും മി​ത്തു ചെ​റി​യാ​ൻ, ജ്യോ​തി​ദാ​സ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.