എത്തിസലാത് പുതിയ ആപ്പ് പുറത്തിറക്കി
Friday, July 1, 2022 8:51 PM IST
അനിൽ സി. ഇടിക്കുള
അബുദാബി: എത്തിസലാത് സൗജന്യ വോയിസ് ,വീഡിയോ കോളിംഗ് ആപ്പ് പുറത്തിറക്കി. ഗോ ചാറ്റ് മെസ്സഞ്ചർ എന്ന ആപ്പിലൂടെ നിരവധി സേവനങ്ങളാണ് സൗജന്യമായി എത്തിസലാത് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒറ്റ ആപ്ലിക്കേഷനിലൂടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്താണ് എത്തിസലാത് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സൗജന്യ വോയിസ് , വീഡിയോ കോളുകൾ ,ടെക്സ്റ്റ് ചാറ്റ് , മണി ട്രാൻസ്‌ഫർ , ബിൽ അടയ്ക്കൽ , ഗെയിംസ് , വാർത്തകൾ തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്പിൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എത്തിസലാത്തിന്‍റെ ഹോം സർവീസുകൾ , സ്‌മൈൽസ് വൗച്ചർ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ആൻഡ്രോയിഡ് , ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഗോ ചാറ്റ് മെസ്സഞ്ചർ എന്ന ആപ്ലിക്കേഷൻ ലഭിക്കും.

കോവിഡാനന്തര കാലഘട്ടത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ബന്ധങ്ങളുടെ വളർച്ചക്ക് ഉതകുന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നതെന്നു എത്തിസലാത് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. പുതിയ കാലത്തിന്‍റെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോക്താക്കൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോ ചാറ്റ് മെസ്സഞ്ചർ അവതരിപ്പിച്ചിരിക്കുന്നത്.