ഇ​ന്ത്യ​ൻ എം​ബ​സി പാ​സ്പോ​ർ​ട്ട് സെ​ന്‍റ​ർ പ്ര​വൃ​ത്തി സ​മ​യം മാ​റ്റി
Tuesday, June 14, 2022 12:11 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ബി​എ​ൽ​എ​സ് പാ​സ്പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം പു​തു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ൽ വൈ​കീ​ട്ട് 9.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച 2.30 മു​ത​ൽ വൈ​കീ​ട്ട് 9.30 വ​രെ​യും സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക.

കോ​ണ്‍​സു​ലാ​ർ അ​റ്റ​സ്റ്റേ​ഷ​നാ​യു​ള്ള രേ​ഖ​ക​ൾ രാ​വി​ലെ മു​ത​ൽ സ്വീ​ക​രി​ക്കു​മെ​ന്നും വൈ​കു​ന്നേ​രം 6 മു​ത​ൽ അ​പേ​ക്ഷ​ക​ർ​ക്ക് രേ​ഖ​ക​ൾ തി​രി​കെ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത കേ​സു​ക​ളി​ലു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്വ​ഭാ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നി​ക്കും. ഫ​ഹാ​ഹീ​ലി​ലെ​യും ജ​ലീ​ബ് അ​ൽ ഷു​വൈ​ഖി​ലെ​യും എം​ബ​സി​യു​ടെ ബി​എ​ൽ​എ​സ് ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​ർ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബി​എ​ൽ​എ​സ് ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ളി​ൽ 22211228,65506360 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.