അജ്‌വ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍
Monday, January 10, 2022 5:19 PM IST
ജിദ്ദ: സംസ്കരണം, ജീവകാരുണ്യം തുടങ്ങിയ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ ) ജിദ്ദ കമ്മിറ്റിയുടെ പുതിയ കമ്മിറ്റി ഭാരവാഹികളായി ശറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ (രക്ഷാധികാരി) മനാഫ് മൗലവി അൽ ബദ്‌രി പനവൂർ (പ്രസിഡന്‍റ്) ജമാലുദ്ധീന്‍ അശ്റഫി ചുങ്കപ്പാറ, സൈദ് മുഹമ്മദ് മൗലവി അൽ കാശിഫി, അബ്ദുള്‍ ലത്ത്വീഫ് മുസ് ലിയാർ കറ്റാനം (വൈസ് പ്രസിഡന്‍റുമാർ) അനീസ് കൊടുങ്ങല്ലൂര്‍ (ജനറൽ സെക്രട്ടറി), ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ (വര്‍ക്കിഗ് സെക്രട്ടറി), മസൂദ് മൗലവി, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ (ജോ‌‌‌യിന്‍റ് സെക്രട്ടറിമാര്‍) നൗഷാദ് ഓച്ചിറ (ട്രഷറര്‍) വിജാസ് ഫൈസി ചിതറ, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, അനീസ് കൊടുങ്ങല്ലൂര്‍, ഷറഫുദ്ധീന്‍ ബാഖവി (നാഷണല്‍ കമ്മിറ്റിയംഗങ്ങള്‍) അബ്ദുള്‍ ഗഫൂര്‍ കളിയാട്ടുമുക്ക്, റഷീദ് ഓയൂര്‍, ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട്, അന്‍വര്‍ സാദത്ത് മലപ്പുറം, ശുക്കൂര്‍ കാപ്പില്‍, അബ്ദുള്‍ കരീം മഞ്ചേരി, ശഫീഖ് കാപ്പില്‍, ശിഹാബ് പൊന്‍മള, റഷീദ് കൊടുങ്ങല്ലൂര്‍, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, യൂനുസ് പുത്തന്‍തെരുവ് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) മുസ്തഫ പെരുവള്ളൂര്‍, ഹാഷിം ആലപ്പുഴ, സക്കീര്‍ ഹുസൈന്‍ കറ്റാനം (പ്രത്യേക ക്ഷണിതാക്കള്‍) എന്നിവരെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

വിജാസ് ഫൈസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ജിസിസി. കോഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി ഇബ്രാഹിംകുട്ടി ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു. ജമാലുദ്ധീന്‍ അശ്റഫി മുഖ്യ പ്രഭാഷണം നടത്തി. സെയ്ദ് മുഹമ്മദ് മുസ്ല്യാര്‍, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൗഷാദ് ഓച്ചിറ പ്രവര്‍ത്തന- ജീവകാരുണ്യ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും നിസാര്‍ കാഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ