കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വര്‍ധന
Monday, January 10, 2022 1:51 PM IST
കുവൈറ്റ് സിറ്റി : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് റിക്കാർഡ് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2999 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 433,919 ആയി വർധിച്ചു.

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ വർധനവ്‌ ഉണ്ടായി. 9.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ നിരന്തരമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 388 പേരാണ് ഇന്നു രോഗമുക്തി നേടിയത്. 17,751 പേർ ചികിത്സയിലാ‌ണ്. ഇതില്‍ 14 പേർ തീവ്രപരിചരണ വിഭാഗത്തിലും 115 രോഗികള്‍ കോവിഡ് വാര്‍ഡിലും ചികത്സയിലാണ്. 32,972 സ്വാബ് ടെസ്റ്റുകളാണ് ആകെ നടത്തിയത്.

സലിം കോട്ടയിൽ