മിന അൽ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം
Monday, October 18, 2021 11:50 PM IST
കുവൈറ്റ് സിറ്റി : അഹ്മദി റിഫൈനറിയില്‍ തീപിടിത്തം നിയന്ത്രണ വിധേയമായതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അധികൃതർ അറിയിച്ചു. മിന അൽ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയിലെ റെസിഡ്യൂവൽ ഓയിൽ ഡിസൾഫ്യൂറൈസേഷൻ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.

തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫഹാഹീൽ, അഹ്മദി അഗ്നിശമന സേനകൾ സംഭവ സ്ഥലത്തെത്തി. ഏതാനും പേർക്ക് നിസ്സാര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപകടം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സലിം കോട്ടയിൽ