നവോദയ അഹമ്മദ് മേലാറ്റൂരിനെ അനുസ്മരിച്ചു
Monday, October 18, 2021 11:36 PM IST
റിയാദ്: രണ്ടു പതിറ്റാണ്ടുകാലം റിയാദ് പ്രവാസി സാംസ്‌കാരിക മണ്ഡലത്തിൽ സജീവമായിരുന്ന സാമൂഹ്യ പ്രവർത്തകനും നവോദയ ജോയിന്‍റ് സെക്രട്ടറിയുമായിരുന്ന അഹമ്മദ് മേലാറ്റൂർ അനുസ്മരണം നവോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നവോദയ ഭാരവാഹികളും അഹമ്മദിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓൺലൈനിൽ നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

കഴിവുറ്റ സംഘാടകൻ, കവി, പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരാൾ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ, മാതൃകാ കുടുംബജീവിതം നയിച്ച വ്യക്തി എന്നീ നിലകളിൽ അഹമ്മദ് അനുസ്മരിക്കപ്പെട്ടു.

2017 ഒക്ടോബർ 14 - ന് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ വച്ചാണ് അഹമ്മദ് മരണപ്പെട്ടത്. റിഫ, നവോദയ തുടങ്ങിയ സംഘടനകളിൽ നേതൃത്വ പദവി വഹിച്ചിരുന്ന അഹമ്മദ് റിയാദിലെ സാംസ്‌കാരിക സദസുകളിൽ സജീവ സാന്നിധ്യമായിരുന്നു.

ചടങ്ങിൽ കുമ്മിൾ സുധീർ കോർഡിനേറ്ററായിരുന്നു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ബാബുജി, റസൂൽ സലാം, ഫൈസൽ കൊണ്ടോട്ടി, അൻവാസ്, ഹേമന്ദ്, ഹരികൃഷ്ണൻ, ജോസഫ് അതിരുങ്കൽ, ഷകീല വഹാബ്, നെബു വർഗ്ഗീസ്, മനോഹരൻ, ബാലകൃഷ്ണൻ, ശ്രീരാജ്, ഹാരിസ്, ഗോപിനാഥൻ നായർ, അബ്ദുൽ കലാം, മുഹമ്മദ് സലിം, അനിൽ പിരപ്പൻകോട്, ഷാജു പത്തനാപുരം എന്നിവർ സംസാരിച്ചു. അഹമ്മദിന്റെ ഭാര്യ കമറുന്നിസയും മകൻ മെൽഹിനും യോഗത്തിൽ പങ്കെടുത്തു.

.ഷക്കീബ് കൊളക്കാടൻ