ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഡോ. ​ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ എ​ഡ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ചു
Friday, October 15, 2021 9:19 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് നാ​ഷ​ണ​ൽ ബ്യൂ​റോ ഫോ​ർ അ​ക്കാ​ദ​മി​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ എ​ഡ്വാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് കു​വൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്സ് സൊ​സൈ​റ്റി എ​ൻ​ഒ​സി ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​റ്റ് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ