വിദ്യാഭ്യാസ സഹായ ഫണ്ട് വിതരണം
Thursday, September 23, 2021 6:24 PM IST
കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒഐസിസി കുവൈറ്റിന്‍റെ സജീവപ്രവർത്തകനും ഫോട്ടോഗ്രാഫറും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക വേദികളിലെ നിറസാനിധ്യവുമായിരുന്ന അൻവർ സാദത്ത് അനസിന്‍റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗിന്‍റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായനിധിയുടെ വിതരണം സെപ്റ്റംബർ 29 നു (ബുധൻ) നടക്കും.

കോഴിക്കോട് ഡിസിസി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി, അൻവർ സാദത്ത് അനസിന്‍റെ കുടുംബത്തിന് കൈമാറും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എംഎൽഎ, ടി സിദ്ധിക് എംഎൽഎ, എം.കെ രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ, ആദം മുൽസി, യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഷഹിൻ തുടങ്ങിയവർ പങ്കെടുക്കും.

സലിം കോട്ടയിൽ