പിസിഎഫ് സൗദി നാഷണൽ കമ്മിറ്റി അനുശോചിച്ചു
Friday, September 17, 2021 9:41 AM IST
ജിദ്ദ : മർദ്ദിതപക്ഷ രാഷ്ട്രീയത്തിനു കനത്ത നഷ്ടമാണ് പൂന്തുറ സിറാജിന്‍റെ വേർപാട് എന്ന് പിസി എഫ് സൗദി നാഷണൽ കമ്മിറ്റി നടത്തിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അബ്ദുൽ നാസർ മഅദനിക്കൊപ്പം രണ്ടര പതിറ്റാണ്ടു കാലം അദ്ദേഹത്തിന്‍റെ ജീവിതവും പോരാട്ടവും മർദ്ദിത ജനവിഭാഗത്തിന്‍റെ അവകാശാധികാരങ്ങൾക്കായിരുന്നു. ഇനിയുമവസാനിക്കാത്ത മഅദനിയുടെ നീതി നിഷേധങ്ങൾക്കെതിരെയുള്ള സമരമുഖത്തെ ജ്വലിക്കുന്ന പോരാളിയുമായിരുന്ന പൂന്തുറ സിറാജ്, മഅദനിക്ക് വേണ്ടി നിരവധി പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മഅദനിയുടെ നിരപരാധിത്വം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താൻ പൂന്തുറ സിറാജിന്‍റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട് .

മൂന്നു പ്രാവശ്യം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ജയിച്ച പൂന്തുറ സിറാജ്
ഒരു ജനകീയ നേതാവും കൂടിയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ