കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, September 16, 2021 10:04 PM IST
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​മാ​ൻ സ​ഞ്ജ​യ് ശ്രീ​നി​വാ​സ​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സ​ഞ്ജ​യ് ശ്രീ​നി​വാ​സ​ന്‍റെ വ​സ​തി​യി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​നും മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ജീ​വ ജ​യേ​ഷും ചേ​ർ​ന്ന് മ​ഹി​ളാ​വേ​ദി​യു​ടെ ഉ​പ​ഹാ​രം സ​ഞ്ജ​യ് ശ്രീ​നി​വാ​സ​ന് കൈ​മാ​റി.

കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി​ക്ക് സ​ഞ്ജ​യ് ന​ൽ​കി​യ സേ​വ​നം പ്ര​ശം​സ​നീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്നും ഭാ​വി​ജീ​വി​തം സ​ന്തോ​ഷ​ക​ര​വും സ​മാ​ധാ​ന പൂ​ർ​ണ​വു​മാ​വ​ട്ടെ​യെ​ന്നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ ആ​ശം​സി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്.​കെ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ഷ്.​പി.​വി, മ​ഹി​ളാ​വേ​ദി ട്ര​ഷ​റ​ർ സി​സി​ത ഗി​രീ​ഷ്, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​ലൈ​ന ഷൈ​ജി​ത്ത്, ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ലീ​ഷ ര​വീ​ന്ദ്ര​ൻ, ന​ന്ദി​ക ജ​യേ​ഷ്, സ​ഞ്ജ​ന ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ