സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ​അ​സോ​സി​യേ​ഷ​ൻ സാം​സ്കാ​രി​ക​സം​ഗ​മം വെ​ള്ളി​യാ​ഴ്ച
Thursday, September 9, 2021 10:02 PM IST
മ​നാ​മ: ഇ​ന്ത്യ​യു​ടെ 75 മ​ത് സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ @ 75: വ​ർ​ത്ത​മാ​ന​വും ഭാ​വി​യും എ​ന്ന ത​ല​ക്കെ​ട്ടി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സൂം ​വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സം​ഗ​മം സെ​പ്റ്റം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​നി​ധ്യം കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ജ്യം നേ​രി​ടു​ന്ന സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളെ​യും ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​യ മ​തേ​ത​ര​ത്വ​ത്തെ​യും ബ​ഹു​സ്വ​ര​ത​യെ​യും കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ കു​റി​ച്ചും സം​ഗ​മം ച​ർ​ച്ച ചെ​യ്യും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഗോ​പി​നാ​ഥ് ഹ​രി​ത, വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് അ​ധ്യ​ക്ഷ​ൻ അ​ൻ​വ​ർ സ​ഈ​ദ്, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​രെ കൂ​ടാ​തെ ബ​ഹ്റി​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക​തി​ത്വ​ങ്ങ​ളും സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് എ​റി​യാ​ട് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.