ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. ശനിയാഴ്ച കോവിഡ് മൂലം മരണപ്പെട്ടത് 11 പേർ
Sunday, June 20, 2021 12:29 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കൂടുന്നു. പത്തായിരത്തിലേറെ ആളുകൾക്ക് നടത്തിയ കോവിഡ് ടെസ്റ്റുകളിൽ 1,497 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമായി വർദ്ധിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 337,371 ആണ് .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 11 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,862 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.38 ശതമാനമാണ് .1,388 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 318,419 കോവിഡ് മുക്തരായി. 16,332 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 209 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ