ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
Friday, May 7, 2021 7:25 PM IST
ജിദ്ദ: ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി.എം മായിന്‍കുട്ടി (പ്രസിഡന്‍റ്, മലയാളം ന്യൂസ്‌), ബിജുരാജ് രാമന്തളി (ജനറൽ സെക്രട്ടറി, കൈരളി ടിവി), ഗഫൂർ കൊണ്ടോട്ടി (ട്രഷറർ, മീഡിയ വണ്‍), നാസര്‍ കരുളായി (വൈസ് പ്രസിഡന്‍റ്, സിറാജ്), അബ്ദുറഹ്മാന്‍ തുറക്കല്‍ (ജോയിന്‍റ് സെക്രട്ടറി, മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്‍റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂർ വാർഷിക റിപ്പോർട്ടും ട്രഷറർ മുസ്തഫ പെരുവള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കബീർ കൊണ്ടോട്ടി, ഹസൻ ചെറൂപ്പ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ