ഇ​ട​തു മു​ന്ന​ണി​യു​ടെ​യും തോ​മ​സ് കെ. ​തോ​മാ​സി​ന്‍റേയും വി​ജ​യ​ത്തി​ൽ ഒ​എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ ആ​ഹ്ലാ​ദം
Tuesday, May 4, 2021 7:58 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ ഇ​ട​തു മു​ന്ന​ണി​യു​ടെ​യും തോ​മ​സ് കെ ​തോ​മാ​സി​ന്േ‍​റ​യും വി​ജ​യ​ത്തി​ൽ ഒ ​എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ ആ​ഹ്ലാ​ദം.

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ​യും എ​ൻ​സി​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ഒ​എ​ൻ സി​പി കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി​യാ​യ തോ​മ​സ് കെ ​തോ​മ​സി​ന്‍റേയും, എ.​കെ. ശ​ശീ​ന്ദ്ര​ന്‍റേ​യും, മ​റ്റു ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും വി​ജ​യാ​ഹ്ലാ​ദ​ത്തി​ൽ കോ​വി​ഡ് 19 ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി​യും കേ​ക്ക് മു​റി​ച്ച് ആ​ഹ്ലാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒ​എ​ൻ​സി​പി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ, ഒ​എ​ൻ​സി​പി കു​വൈ​റ്റ് ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. നി​യു​ക്ത എം​എ​ൽ​എ തോ​മ​സ് കെ ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​ണ്‍ തോ​മ​സ് ക​ള​ത്തി​പ​റ​ന്പി​ൽ, യു​ണൈ​റ്റ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ന​ന്ത​കൃ​ഷ്ണ​ൻ കൈ​ന​ക​രി, ടോ​ണി മാ​ത്യു, സ​ജി ജോ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​രും ഒ ​എ​ൻ​സി​പി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ