ഇ​ന്ത്യ​ൻ എം​ബ​സി അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Monday, April 19, 2021 11:34 PM IST
കു​വൈ​റ്റ് സി​റ്റി: ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​യാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ജ·​ദി​നം ആ​ഘോ​ഷി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും. ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ജ്ജ്വ​ല​മാ​യ ഭ​ര​ണ​ഘ​ട​ന​ക്ക് രൂ​പം​ന​ൽ​കി സു​സ്ഥി​ര വി​ക​സ​ന​ത്തി​ലേ​ക്കും പു​രോ​ഗ​തി​യി​ലേ​ക്കും ഇ​ന്ത്യ​യെ ന​യി​ച്ച​തി​ൽ അം​ബേ​ദ്ക​റി​നു​ള്ള പ​ങ്ക് അം​ബാ​സ​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.​ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​ദ്ദേ​ഹം വാ​യി​ക്കു​ക​യും ചെ​യ്തു.

എം​ബ​സി അ​ങ്ക​ണ​ത്തി​ൽ അം​ബേ​ദ്ക​റു​ടെ ഛായാ​ചി​ത്രം സി​ബി ജോ​ർ​ജ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.​കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ച്ചു​പേ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങാ​ണ് എം​ബ​സി​യി​ൽ ന​ട​ത്തി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും വീ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ