സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ഓ​ണ്‍​ലൈ​ൻ ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, April 15, 2021 11:52 PM IST
സാ​ൽ​മി​യ : പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ക്കു​ന്ന​ത് വ​രെ രാ​ഷ്ട്രീ​യ​മാ​യി ശ​ക്ത​ര​ല്ലാ​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ മാ​ന്യ​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ നേ​രെ പാ​ർ​ട്ടി ഭേ​ദ​മ​ന്യേ അ​ധി​കാ​രി​ക​ൾ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​മെ​ന്ന് ന്ധ​പ്ര​വാ​സം പ്ര​തി​സ​ന്ധി​യും പ​രി​ഹാ​ര​വും​ന്ധ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ഓ​ണ്‍​ലൈ​ൻ ച​ർ​ച്ചാ സം​ഗ​മ​ത്തി​ൽ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്് പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ സാം ​പൈ​നും​മൂ​ട്, ഷു​ക്കൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. പ്ര​വാ​സി സൗ​ഹൃ​ദ സ​ർ​ക്കാ​രാ​യി​രു​ന്നു ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രെ​ന്ന് സാം ​പൈ​നും​മൂ​ട് അ​വ​കാ​ശ​പ്പെ​ട്ടു. ന​സീ​ർ കൊ​ച്ചി ഗാ​ന​മാ​ല​പി​ച്ചു. പ്ര​വാ​സി​ക​ളും, നോ​ർ​ക്കാ പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം പ്ര​സ​ന്േ‍​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി ക്ഷേ​മം മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തെ ബോ​ധ​വ​ൽ​ക​രി​ക്ക​ണ​മെ​ന്നു റ​ഫീ​ഖ് ബാ​ബു പ്ര​സ​ന്േ‍​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു. സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി മ​നോ​ജ് പ​രി​മ​ണം സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും മു​ഹ​മ്മ​ദ് ഷി​ബി​ലി പ്രോ​ഗ്രാം അ​വ​ത​ര​ണം ന​ട​ത്തു​ക​യും സൗ​ഹൃ​ദ​വേ​ദി ക​ണ്‍​വീ​ന​ർ നി​സാ​ർ കെ.​റ​ഷീ​ദ് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ