ഡബ്ല്യുഎംസി ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Thursday, October 22, 2020 10:51 PM IST
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ- കുവൈറ്റ് പ്രൊവിൻസ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹം അഭിമുഹീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ അംബാസഡറിനെ അറിയിക്കുകയും സാധ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്‌തു.

വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ലെവലിലും കുവൈറ്റ് പ്രൊവിൻസിലും ആയി നടത്തപ്പെടുന്ന വിവിധങ്ങളായ പരിപാടികളെക്കുറിച്ചും സംഘടനയുടെ മുൻകാല പ്രവർത്തനങ്ങളും ഭാരവാഹികൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രൊവിൻസ് ചെയർമാൻ ബി.എസ്. പിള്ള, വൈസ് പ്രസിഡന്‍റുമാരായ കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, ട്രഷറർ ജെറൽ ജോസ്, ലേഡീസ് വിംഗ് ചെയർപേഴ്സൺ ജോസി കിഷോർ, മീഡിയ കോഓർഡിനേറ്റർ സിബി താഴത്തുവരിക്കയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ