യു​എ​ഇ​യി​ൽ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യു​ള്ള വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Monday, September 28, 2020 10:49 PM IST
അ​ബു​ദാ​ബി : യു​എ​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ട്വീ​റ്റി​ൽ രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന കൊ​റോ​ണ​വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും എ​ല്ലാ​വ​രും സ്വ​യ​മേ​വ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ക​ഴി​യൂ സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ എ​ന്ന നി​ർ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

M O I -U A E ​എ​ന്ന പേ​രി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ലോ​ഗോ സ​ഹി​ത​മാ​ണ് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ളി​ൽ കു​ടു​ങ്ങ​രു​തെ​ന്നും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും , ഒൗ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​വൂ എ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ്മി​പ്പി​ച്ചു. വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ​ക​ളാ​ണ് യു​എ​ഇ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. 20000 ദി​ർ​ഹം പി​ഴ​യു​ൾ​പ്പ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളാ​ണ് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള