കുവൈറ്റ് വിമാനത്താവളത്തിലെ റസ്റ്ററന്‍റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു
Thursday, September 24, 2020 7:21 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ജാഗ്രതയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിമാനത്താവളത്തിനുള്ളിലെ റസ്റ്ററന്‍റുകളും കഫേകളും പ്രാർഥന മുറികളും പൊതുജനങ്ങൾക്ക് വീണ്ടും തുറന്നു കൊടുത്തു. വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി .കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ തീരുമാനം.

കോവിഡ് വാക്‌സിന്‍ സജ്ജമായതിനു ശേഷം മാത്രമേ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുകയുള്ളൂവെന്നാണ് ഡിജിസിഎ നേരത്തെ അറിയിച്ചിരുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ