കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
Monday, September 21, 2020 6:41 PM IST
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് യൂണിറ്റ് സജീവ അംഗവും ഡബ്ല്യുസി കമ്പനി ഡ്രാഫ്റ്റ്സ്മാനുമായ പുനലൂർ കരവാളൂർ സ്വദേശി പ്രദീപ് വാസുദേവനു യാത്രയയപ്പ് നൽകി .

മംഗഫ് യൂണിറ്റ് കൺവീനർ ടി.ഡി. ബിനിൽ, ജോയിന്‍റ് കൺവീനർ ശിവപ്രസാദ് , ബൈജൂ മിഥുനം, സിബി ജോസഫ് , ടിറ്റോ ജോർജു എന്നിവർ സംസാരിച്ചു. പ്രദീപ് മറുപടി പ്രസംഗം നടത്തി. ടി.ഡി. ബിനിൽ ഉപഹാരം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ