ക്വാറന്‍റൈൻ ലംഘനം നടത്തിയ കോവിഡ് രോഗി ഷാർജ പോലീസിന്‍റെ പിടിയിൽ
Saturday, September 19, 2020 11:31 PM IST
ഷാർജ: ക്വാറന്‍റൈൻ കേന്ദ്രത്തിൽനിന്നും ചാടിപ്പോയ കോവിഡ് പോസിറ്റീവ് രോഗിയെ ഷാർജ പോലീസ് പിടികൂടി വൻ സുരക്ഷാ സന്നാഹത്തോടെ വീണ്ടും ക്വാറന്‍റൈനിലാക്കി.

നിയമം ലംഘനം തെളിഞ്ഞാൽ ഇയാളിൽനിന്നും 50,000 ദിർഹം വരെ പിഴ ഈടാക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് അറസ്റ്റ് സ്ഥിരീകരിച്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

കോവിഡ് പോസിറ്റീവ് രോഗികൾ അവരുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടാൻ നിയമം അനുശാസിക്കുന്നുവെന്ന് പോലീസ് ഓപ്പറേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നാവു പറഞ്ഞു.