കുവൈത്ത് കെഎംസിസി യാത്രയയപ്പു നൽകി
Saturday, September 19, 2020 7:16 PM IST
കുവൈറ്റ് സിറ്റി: നീണ്ട 53 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സെപ്റ്റംബർ 21 ന് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് എലത്തൂർ സ്വദേശി യൂസുഫ്ക്കക്ക് കുവൈത്ത് കെഎംസിസി എലത്തൂർ മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പ് നൽകി.

സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ദീൻ കണ്ണേത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഫിറോസ് നാലകത്ത് അധ്യക്ഷത വഹിച്ചു. യൂസുഫ്‍കക്കുള്ള മൊമെന്‍റോ സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ദീൻ കണ്ണേത്തും സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും ചേർന്ന് കൈമാറി. കുവൈത്ത് കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദു റഹ് മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി എൻജിനിയർ മുഷ്താഖ് , കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫാസിൽ കൊല്ലം, സംസ്ഥാന പ്രവർത്തക സമിതിയംഗം അലി കുഞ്ഞി എലത്തൂർ, ആശംസകളർപ്പിച്ചു സംസാരിച്ചു. എലത്തൂർ മണ്ഡലം ആക്ടിംഗ് ജനറൽ സെക്രട്ടറി നൗഷാദ് പാവണ്ടൂർ സ്വാഗതം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ