അനുസ്മരണ യോഗം സംഘടിപ്പിച്ചു
Tuesday, August 4, 2020 8:59 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, എം.ഐ.തങ്ങൾ, ഭാഷാ സമരം (മജീദ്- റഹ്‌മാൻ-കുഞ്ഞിപ്പ) അനുസ്മരണങ്ങൾ സംഘടിപ്പിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വഴിയാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ദീൻ കണ്ണേത്ത്‌ അധ്യക്ഷത വഹിച്ച പരിപാടി ഉപദേശക സമിതി വൈസ് ചെയർമാനും മുൻ കേന്ദ്ര പ്രസിഡന്‍റുമായ കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹാരിസ് വള്ളിയോത്ത് ഭാഷാ സമര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജി എം.ഐ. തങ്ങളെയും കോഴിക്കോട് ജില്ലാ സെക്രട്ടറി ഗഫൂർ മുക്കാട്ട് ഉമർ ബാഫഖി തങ്ങളെയും കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത് ചെർക്കളം അബ്ദുള്ളയെയും അനുസ്മരിച്ച് പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റുമാരായ സുബൈർ പാറക്കടവ്, ഷഹീദ് പാട്ടില്ലത്ത്, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ടി.ടി. മുഷ്താഖ്, ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, മുൻ കേന്ദ്ര പ്രസിഡന്‍റും നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റുമായ എ.കെ. മഹ്മൂദ് നേതാക്കളെ അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ