പന്തീരാങ്കാവ് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു
Tuesday, August 4, 2020 11:57 AM IST
റിയാദ്: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മക്കയിൽ ഷോക്കേറ്റു മരണപ്പെട്ടു. പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസ് (39) ആണ് മക്കയിൽ ദാരുണമായി മരണപ്പെട്ടത്. ഹാരിസ് നടത്തുന്ന ഇന്ത്യൻ റെസ്റ്റോറന്റിലെ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് തൽക്ഷണം മരിച്ചു എന്നാണറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കഴിഞ്ഞ ഡിസംബറിൽ അവസാനമായി നാട്ടിൽ വന്നു പോയ ഹാരിസ് 20 വർഷമായി സൗദിയിൽ. പുത്തലത്ത് സുബൈദയാണ് മാതാവ്. ചെറുവാടിയിലെ പൗര പ്രമുഖനും കോൺഗ്രസ് നേതാവും വ്യാപാരിയുമായ കഴായിക്കൽ അബ്ദുൽ ഹമീദിന്റെ മകൾ ശാദിയയാണ് ഹാരിസിന്റെ ഭാര്യ. ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്‌റാൻ എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ