എം.പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Saturday, May 30, 2020 10:55 AM IST
കുവൈത്ത്: ഇന്ത്യയിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ലോക് താന്ത്രിക് ജനതാദൾ (LJD) മുൻ പ്രസിഡന്‍റ്മായിരുന്ന എം.പി വീരേന്ദ്രകുമാർ എംപി ചരിത്രത്തിലേക്ക് നീങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ലോകത്തെ അതുല്യപ്രതിഭയയെയാണ്. കർമ്മ മണ്ഡലങ്ങളിലെല്ലാം തന്‍റെതായ കയ്യൊപ്പ് ചാർത്തിയ ധീഷണാശാലിയായ നേതാവും മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം.

നിലപാടുകളിൽ ഉറച്ചു നിന്ന് മതേതരത്വത്തെയും പ്രകൃതിയെയും ശബ്ദമാക്കിയ സർഗധനനായ എഴുത്തുകാരനും വാഗ്‌മിയുമായിരുന്ന അദ്ദേഹത്തിന്‍റെ വിടവാങ്ങൽ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ ഇന്ത്യക്ക്, കേരളത്തിന്‍റെ സംഭാവനയായ എംപി വീരേന്ദ്രകുമാർ എന്ന ഇതിഹാസത്തിന്‍റെ മടക്കം രാഷ്ട്രീയ കേരളത്തിന്‍റെയും നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) - കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ