പൂര്‍ണ കര്‍ഫ്യൂ മടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി
Sunday, March 29, 2020 3:39 PM IST
കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ കര്‍ഫ്യൂ ദൈര്‍ഘ്യപ്പിക്കുവാനോ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനോ മടിക്കില്ലെന്നു കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് വ്യക്തമാക്കി. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണം.

കര്‍ഫ്യൂ ഇളവുള്ള സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി സഞ്ചാരം പരിമിതപ്പെടുത്തണം. കൊറോണ വൈറസിനെ നേരിടാന്‍ എല്ലാവരും സഹകരിക്കണമെന്നും അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍