സഫ മക്ക ഹാര പാചകമത്സരം സംഘടിപ്പിച്ചു
Saturday, January 25, 2020 3:35 PM IST
റിയാദ് : സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്‍റെ ഹാര ബ്രാഞ്ചിൽ ബ്രോക്കോളി കിച്ചൻ എന്ന പേരിൽ പാചക മത്സരം സംഘടിപ്പിച്ചു. പാചക കാര്യത്തിൽ ഗൗരവകരമായി ഇടപെടേണ്ട സാഹചര്യങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

രുചിയും നിറവും മണവും പെരുപ്പിക്കാൻ അടുക്കളയിൽ ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളൊന്നും ഉപയോഗിക്കാത്ത വിഭവങ്ങളുമായാണ് മത്സരാർത്ഥികളെത്തിയത്. ഡോക്ടർമാർ നഴ്സുമാർ മറ്റു മെഡിക്കൽ പാരാ മെഡിക്കൽ ജീവനക്കാർ ഉൾപ്പടെ ഇരുപതോളം പേരാണ് മത്സരത്തിൽ പങ്കെടുത്ത് ബോധവത്കരണ പരിപാടിയുടെ ഭാഗമായത്.

റിയാദിലെ പ്രമുഖ ഫുഡ് വ്ളോഗർ ഹദീൽ അഖീൽ യൂസഫാണ് പരിപാടിയുടെ വിധികർത്താവായെത്തിയത്. ക്ലിനിക്ക് മൈക്രോബയോളജിസ്റ്റ് ഗ്ലാണ്ടി അനൂപ് മാസ്റ്റർ ഷെഫായും ഒപ്ടിമെട്രിസ്റ്റ് ഷഹല യാസീൻ രണ്ടാം സ്ഥാനത്തിനും തിരഞ്ഞെടുത്തു.

ക്ലിനിക്കിന്‍റെ പതിനഞ്ചാം വാർഷിക പരിപാടിയിൽ ഇരുവർക്കുമുള്ള കാഷ് അവാർഡും ആദരവും കൈമാറും. ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽഖർണി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. മുകുന്ദൻ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഫൈറോസ പാലോജി, മാനേജ്മെന്‍റ് പ്രതിനിധികളായ നൗഫൽ പാലക്കാടൻ,ഫൈസൽ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ.റൊമാന അസ്ലം, ഡോ.നുസ്രത്ത്, ഡോ.ജമീല സുൽത്താൻ, ഡൈസമ്മ മുകുന്ദൻ മിതു, അഞ്ചു, ചിഞ്ചു, ഹുമൈറ, സോണി, തബസും, ഷഹല യാസീൻ എന്നിവരും മത്സരത്തിൽ സജീവ പങ്കാളികളായി. റഹീം ഉപ്പള, ജാഫർ അബ്ദുസലാം,അബാസ് ,അവിനാശ്, ടിന്‍റു, മെഹബൂബ്, ലത്തീഫ് ,അലവി,സുബൈർ,മുനീർ താമരശേരി എന്നിവർ പരിപാടിയുടെ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ