ഒമാൻ ഭരണാധികാരിയുടെ നിര്യാണത്തിൽ കുവൈത്തിൽ മൂന്നു ദിവസത്തെ ദുഃഖാചരണം
Saturday, January 11, 2020 5:57 PM IST
കുവൈത്ത്‌ സിറ്റി : അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ആദര സൂചകമായി കുവൈത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ശനി, ഞായർ ,തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിക്കുകയില്ല. അതോടപ്പം ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. വിദ്യാഭ്യാസ മന്ത്രാലയം ഞായർ , തിങ്കൾ ദിവസങ്ങളിൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും ചൊവ്വ , ബുധൻ ദിവസങ്ങളിലേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ