രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, December 2, 2019 10:03 PM IST
ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ഷൊർണൂർ മണ്ഡലം കമ്മിറ്റിയും ബ്ലഡ് ഡൊണേഴ്‌സ് കേരള യുഎഇയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ലത്തീഫാ ഹോസ്പിറ്റലിലെ ബ്ലഡ് ഡോനേഷൻ സെന്‍ററിൽ നടന്നു.

കെഎംസിസി നേതാവ് പി.കെ. അൻവർ നഹ, സംസ്‌ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി, രഞ്ജിത്, നിതിൻ, നജീബ് തെയ്യാലിക്കൽ, അലി ചളവറ, ഇബ്രാഹിം ചളവറ, സലീം പനമണ്ണ, ഷഫീഖ് മടതിപറമ്പ്, മൻസൂർ പുലാക്കാട്, ഹംസ എപി, ഷമീർ പറക്കാടൻ, ഷമീർ പനമണ്ണ,ബഷീർ, സൈദ്, ഷൗക്കത്ത്, സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ