ഫോക്കസ് കുവൈറ്റ് - റിവിറ്റ് ശില്പശാല ആരംഭിച്ചു
Monday, September 23, 2019 8:23 PM IST
കുവൈത്ത്: മലയാളി ഡ്രാഫ്റ്റ്സ്മാൻമാരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ,തൊഴിൽ രംഗത്തു വന്നിട്ടുള്ള പുതിയ മാറ്റങ്ങളനുസരിച്ച് അംഗങ്ങളെ പ്രാപ്താരാക്കുന്നതിന്‍റെ ഭാഗമായി 5 ആഴ്ച നീണ്ടു നിൽക്കുന്ന സ്ട്രക്ചറൽ , ആർക്കിടെക്റ്റ് വിഭാഗകാർക്കുള്ള റിവിറ്റിന്‍റെ ശില്പശാല കാഡ് ടീം ലീഡർ രതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു .

ശില്പശാല അഡ്ഹോക്ക് പ്രസിഡന്‍റായിരുന്ന പി.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സലിംരാജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമതി അംഗം റോയ് എബ്രഹാം .കാഡ് ടീം അംഗം സി.ഒ. കോശി, ട്രഷറർ ജോസഫ് എം.ടി.ജോയിന്‍റ് സെക്രട്ടറി പ്രശോബ് ഫിലിപ്പ് ‌എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ആർ. രാജീവ് സ്വാഗതവും ,ജോയിന്‍റ് ട്രഷറർ ഷാജു എം.ജോസ് നന്ദിയും പറഞ്ഞു . റെജി കുമാർ ,ഡാനിയൽ തോമസ് ,തമ്പി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ