കൈരളികൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ സ്നേഹസംഗമം 21 ന്
Monday, February 18, 2019 9:46 PM IST
ദുബായ്: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സങ്കടിപ്പിക്കുന്ന സ്നേഹസംഗമം ഫെബ്രുവരി 21ന് (വ്യാഴം) നടക്കും. വൈകുന്നേരം 6 മുതൽ മസായ ഓഡിറ്റോറിയത്തിൽ (പാം ഡിസ്കൗണ്ട് സെന്‍ററിന് എതിർ വശം) നടക്കും.

ലോക കേരളാ സഭാ മെമ്പർ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്യും. കൈരളിയിലെ കുട്ടികളുടെ കലാപരിപാടികളും തുടർന്നു ഗോൾഡൻ ബീറ്റ്സ് ദുബൈ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. പ്രശസ്ത സംവിധായകൻ ലിയോ തദേവൂസ് , സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.

വിവരങ്ങൾക്ക്: 0559737472