ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനാചരണം
1282018
Wednesday, March 29, 2023 12:41 AM IST
കോയന്പത്തൂർ : ജില്ലാതല സംയോജിത ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനവും ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉപഭോക്തൃ അവബോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന കവിതാരചനാ മത്സരം, ഉപന്യാസ മത്സരം, ചിത്രരചന മത്സരം എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നല്കും. പൊതുജനാരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ ഡ്രഗ് കണ്ട്രോൾ വകുപ്പ്, നിയമ തൂക്ക വകുപ്പ്, ഇന്ത്യൻ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ, ജില്ലാ ഉപഭോക്തൃ പരാതി പരിഹാര അതോറിറ്റി എന്നിവർ പ്രദർശനത്തിൽ പങ്കെടുക്കും.