സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, May 25, 2023 12:43 AM IST
ചേ​ല​ക്ക​ര: ചേ​ല​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് 1.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റേ​യും, ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 2023 - 24 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​ല​ക്ക​ര ശ്രീ​മൂ​ലം തി​രു​നാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് ഒ​ന്നി​ന് ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ്മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. പ​ത്മ​ജ ബ്ലോ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ​റ​ഫ്, ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഷ​ലീ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. മാ​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡി. ശ്രീ​ജ, ചാ​വ​ക്കാ​ട് ഡി​ഇ​ഒ എ.​കെ. അ​ജി​ത​കു​മാ​രി, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ. ​ശ​ശി​ധ​ര​ൻ, മൊ​യ്തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.