ബോം​ബെ സ​ർ​ക്ക​സ് നാ​ളെ മു​ത​ൽ
Thursday, March 30, 2023 12:55 AM IST
തൃ​ശൂ​ർ: ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ് നാ​ളെ മു​ത​ൽ ശ​ക്ത​ൻ ന​ഗ​ർ മൈ​താ​നി​യി​ൽ തു​ട​ങ്ങും. രാ​ത്രി ഏ​ഴി​ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മ​ണി​പ്പൂ​രി ക​ലാ​കാ​രന്മാ​രു​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് സ​ർ​ക്ക​സി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മെ​ന്ന് മാ​നേ​ജ​ർ ശ്രീ​ഹ​രി​ നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സോ​ഡ് ആ​ക്ട്, ഗ്രൂ​പ്പ് ആ​ക്രോ​ബാ​റ്റി​ക്സ്, അ​മേ​രി​ക്ക​ൻ ലിം​ബിം​ഗ് ബോ​ർ​ഡ്, റ​ഷ്യ​ൻ സ്പെ​ഡ് റിം​ഗ്, റ​ഷ്യ​ൻ ഡ​വി​ൾ ക്ലൗ​ണ്‍ ഐ​റ്റം, റ​ഷ്യ​ൻ വെ​ർ​ട്ടി​ക്ക​ൽ ഗ്വി​ങ്ങി​ങ്ങ് ആ​ക്രോ​ബാ​റ്റ് തു​ട​ങ്ങി​യ​വ ഇ​വ​യി​ൽ ചി​ല​താ​ണ്. റ​ഷ്യ​ൻ ബാ​ലെ​യു​ടെ ചു​വ​ടുപി​ടി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​സാ​ഹ​സി​ക അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ആ​ക​ർ​ഷ​ണ​മാ​ണ്.

ഇ​ന്ത്യ​ൻ കാ​ഴ്ച ബം​ഗ്ലാ​വു​ക​ളി​ൽ കാ​ണാ​ത്ത അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളാ​യ മ​ക്കാ​വോ, കാ​ക്കാ​ട്ടൂ​സ് എ​ന്നി​വ​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ടാ​വും. 64ൽ ​പ​രം മൃ​ഗ​ങ്ങ​ളും അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളും ഇ​വ​രോ​ടൊ​പ്പ​മു​ണ്ട്. ദി​വ​സേ​ന മൂ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​കും. 100, 200, 300, 400 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദി​ത, കാ​ജ​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.