ക്രൈ​സ്ത​വ വി​ശ്വാ​സ ജീ​വി​ത​ത്തെ ത​ച്ചു​ട​യ്ക്കാ​നു​ള്ള നീ​ക്കം: അതിരൂപത കു​ടും​ബ കൂ​ട്ടാ​യ്മ
Sunday, October 2, 2022 1:20 AM IST
തൃ​ശൂ​ർ: ഞാ​യ​റാ​ഴ്ച​ക​ൾ പ്ര​വ​ർ​ത്തി​ദി​ന​മാ​ക്കു​ന്ന സ​ർ​ക്കാ​ർ പ്ര​വ​ണ​ത ക്രൈ​സ്ത​വ വി​ശ്വാ​സ ജീ​വി​ത​ത്തെ ത​ച്ചു​ട​ക്കാ​നു​ള്ള പ​ട​പു​റ​പ്പാ​ടാ​യി ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന് ക​ത്തോ​ലി​ക്ക മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ദി​ന​മാ​ക്കേ​ണ്ട​ന്ന കെ​സി​ബി​സി നി​ല​പാ​ടി​നെ കു​ടും​ബ കൂ​ട്ടാ​യ്മ സ്വാ​ഗ​തം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കെ​സി​ബി​സി​യു​ടെ സ​ർ​ക്കു​ല​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ​ ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ന്‍റോ ത​ല​ക്കോ​ട്ടൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പോ​ൾ പാ​റ​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു, ട്ര​ഷ​റ​ർ ജീ​നീ​ഷ് വ​ട​ക്കും​ഞ്ചേ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ജെ​യ്സ​ണ്‍ മാ​ണി, കേ​ണ​ൽ റെ​ജീ​ന ജെ​യിം​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​റി​ൻ ഡേ​വീ​സ്, ഷൈ​നി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.