അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Sunday, October 2, 2022 1:18 AM IST
മേ​ലൂ​ർ: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്.
മു​രി​ങ്ങൂ​ർ- ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന പൂ​ലാ​നി ഭാ​ഗ​ത്തേ​ക്കു​ള്ള നി​ലം​പ​തി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​ള​വി​ലെ ഒ​രു ഭാ​ഗ​ത്ത് ടാ​റിം​ഗ് ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ചാ​ടി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ര​ണ്ടു ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ സൈ​ഡ് കൊ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​റി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ലേ​ക്ക് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി കാ​റി​ന് സൈ​ഡ് ന​ൽ​കു​ന്ന​തി​ന് ഇ​ട​യി​ൽ റോ​ഡ​രി​കി​ൽ വ​ച്ചി​ട്ടു​ള്ള ദി​ശാ ബോ​ർ​ഡി​ൽ ത​ട്ടി മ​റി​ഞ്ഞു വീ​ഴു​ക​യും കാ​ലി​നു പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തു.

ഹെ​ൽ​മ​റ്റ് ഉ​ണ്ടാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഈ ​മേ​ഖ​ല​യി​ലെ ടാ​റിം​ഗ് ചെ​യ്യാ​ത്ത ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി ടാ​റി​ട്ട് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ പൂ​ലാ​നി ബ്രാ​ഞ്ച് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.