കേ​ന്ദ്ര മ​ന്ത്രി വി.​കെ. സിം​ഗും ജോൺ ബ്രിട്ടാസും ആലുവയിൽ
Tuesday, April 23, 2024 6:41 AM IST
ആ​ലു​വ: ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​മു​ഖ​ർ ആ​ലു​വ​യി​ലെ​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​നോ​ടൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് കേ​ന്ദ്ര മ​ന്ത്രി വി.​കെ. സിം​ഗ് വോ​ട്ടു​തേ​ടി​യ​പ്പോ​ൾ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​സി. ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് ജോ​ൺ ബ്രി​ട്ടാ​സ് എം​പി ആ​ലു​വ​യി​ലെ​ത്തി​യ​ത്.

എ​ൻ​ഡി​എ​ ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ. ​സെ​ന്തി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. സി​ന്ധു​മോ​ൾ, വി.​കെ. ഭാ​സി​ത് കു​മാ​ർ, എം.​എ. ബ്ര​ഹ്മ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​സ​ലിം, ടി.​ആ​ർ. അ​ജി​ത്, വി.​ബി. സെ​യ്തു​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.