ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന; ജീ​പ്പ് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, June 30, 2024 3:38 AM IST
മൂ​ന്നാ​ർ: ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ജീ​പ്പ് മ​റി​ഞ്ഞു. ജീ​പ്പ് ഡ്രൈ​വ​ർ ഗു​ണ്ടു​മ​ല സ്വ​ദേ​ശി മു​നി​യാ​ണ്ടി (46) മ​രി​ച്ചു. നാ​ട്ടു​കാ​ർ ഡ്രൈ​വ​റെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​റു പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗു​ണ്ടു​മ​ല സ്വ​ദേ​ശി രാ​ജു​വി​നാ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ള​ള​ത്. മ​റ്റു​ള്ള​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​നു സ​മീ​പം അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഓ​ടി​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചുവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​രു കൈ​ക​ളും നെ​ഞ്ച​ത്ത് വ​ച്ച് അ​മ​ർ​ത്തി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ജീ​പ്പ് റോ​ഡി​ൽനി​ന്നു മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.