മു​രി​ക്കാ​ശേ​രി-രാ​ജ​പു​രം റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചു; കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​സ​മ​ര​ത്തി​ന്
Monday, July 1, 2024 3:42 AM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ക്കാ​ശേ​രി-രാ​ജ​പു​രം-കീ​രി​ത്തോ​ട് റോ​ഡി​ന് ര​ണ്ട് വ​ർ​ഷം മു​ൻ​മ്പ് ന​മ്പാ​ർ​ഡ് സ്കീ​മി​ൽ പെ​ടു​ത്തി പ​തി​ന​ഞ്ച് കോ​ടി രൂ​പാ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​മാ​ണജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പി​ഡ​ബ്ല്യുഡി ഓ​ഫീ​സ് പ​ടി​ക്ക​ൽ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​വാ​ത്തി​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റോ​ഡി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​ക​ല്ല് കെ​ട്ടു​ക​ളും ക​ലു​ങ്കു​ക​ളും മാ​ത്രം നി​ർ​മി​ച്ച് ക​രാ​റു​കാ​ര​ൻ മാ​റി നി​ൽ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പാ​തി​വ​ഴി​യി​ൽ എ​ത്തിനി​ൽ​ക്കു​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്ക​യാ​ണ്.

കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​മ​ണ്ഡ​ലം പ്രി​സി​ഡ​​ന്‍റ്ബേ​ബി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ലി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്രി​സി​ഡ​​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, കെ​ടി​യു​സി ജി​ല്ലാ പ്രി​സി​ഡ​​ന്‍റ് ജോ​ർ​ജ് അ​മ്പ​ഴം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്രസി​ഡ​​ന്‍റ് സി​ബി​ച്ച​ൻ കാ​ര​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്രി​സി​ഡ​​ന്‍റ് റോ​ണി​യോ ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജി ബി​ജി​ൽ, മി​നി സി​ബി​ച്ച​ൻ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.