പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഇ​ടു​ക്കി മി​ന്നി: സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​നം
Friday, May 10, 2024 3:59 AM IST
തൊ​ടു​പു​ഴ: പ്ല​സ്ടു​ പ​രീ​ക്ഷ​യി​ൽ 83.44 ശ​ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ ഇ​ടു​ക്കി ജി​ല്ല സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 84.12 ശ​ത​മാ​ന​ത്തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
ഇ​ടു​ക്കി​യി​ൽ 80 സ്കൂ​ളു​ക​ളി​ലാ​യി 9,813 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 8,188 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 1216 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 84.57 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

മൂ​ന്നു സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി.​ ഗ​വ.​മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ എ​ച്ച്എ​സ്എ​സ് പീ​രു​മേ​ട്, മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ മൂ​ന്നാ​ർ, സെ​ന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ്എ​സ് അ​ട്ട​പ്പ​ള്ളം, കു​മ​ളി എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് നൂ​റു​മേ​നി വി​ജ​യ​മു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം 1027 പേ​ർ​ക്കാ​യി​രു​ന്നു ഫു​ൾ എ​ പ്ല​സ്. ​ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 141 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 93 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 65 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ആ​റു​കു​ട്ടി​ക​ൾ​ക്ക് ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു.

ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 396 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 153 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 38 ശ​ത​മാ​ന​മാ​ണ് വി​ജ​യം. മൂ​ന്നു​പേ​ർ​ക്ക് ഫു​ൾ എ​ പ്ല​സും ല​ഭി​ച്ചു.