ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 19, 2024 3:57 AM IST
ഇ​ടു​ക്കി: ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് കാ​ർ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്നു​ള്ള മ​രു​ന്നുവി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ നീ​തി​സ്റ്റോ​ർ വ​ഴി​യോ മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി വ​ഴി​യോ ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് നി​ർ​ദേ​ശം ന​ൽ​കി.

ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് ന​ൽ​കാ​നു​ള്ള തു​ക കു​ടി​ശി​ക​യാ​യ​തി​നാ​ലാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ലെ സാ​ധാ​ര​ണ​ക്കാ​ര​ന് അ​ത്താ​ണി​യാ​കേ​ണ്ട പ​ദ്ധ​തി​ക​ൾ യ​ഥാ​വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു.

കു​ടി​ശി​ക വ​രു​ത്താ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ്, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് എ​ന്നി​വ​രി​ൽനി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽനി​ന്നും ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 2020 വ​രെ മ​രു​ന്നു​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

2018-19, 2019-20 കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ കു​ടി​ശി​ക തു​ക​യാ​യ 31,93,133 രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യു​മാ​യി തു​ട​ർ​ന്ന് ക​രാ​ർ പു​തു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2021-22 കാ​ല​യ​ള​വി​ൽ ടെ​ണ്ട​ർ വി​ളി​ച്ച​പ്പോ​ൾ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് നീ​തി സ്റ്റോ​ർ ടെ​ണ്ട​റി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും തു​ട​ർ​ന്ന് മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ടെ​ണ്ട​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

പു​തി​യ സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.