മ​ത്സ്യ​കൃ​ഷി​യി​ൽ നാ​ശം​വി​ത​ച്ച് വേ​ന​ൽച്ചൂ​ട്
Wednesday, May 8, 2024 3:46 AM IST
ക​ട്ട​പ്പ​ന: ക​ടു​ത്ത വേ​ന​ലി​ൽ ഹൈ​റേ​ഞ്ചി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തോ​ടൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​കൃ​ഷി​യി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ മീ​ൻ​കു​ള​ങ്ങ​ളി​ലെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ക​യാ​ണ്. ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​പ്പ​ലു​മാ​ക്ക​ൽ കെ.​ജെ. വി​ത്സ​ന്‍റെ മ​ത്സ്യ​ക്കു​ള​ത്തി​ലെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി.

മൂ​ന്നു​മാ​സം മു​മ്പ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കി​യ 12,000 ഗി​ഫ്റ്റ് തി​ലോ​പ്പി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ൽ വി​ത്സ​ൻ നി​ക്ഷേ​പി​ച്ച​ത്. വി​ള​വെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് വേ​ന​ൽ തി​രി​ച്ച​ടി സ​മ്മാ​നി​ച്ച​ത്.

7000 ത്തോ​ളം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി, ഇ​തോ​ടെ വ​ലി​യ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​നു​ണ്ടാ​യ​ത്. കൃ​ഷി​ഭ​വ​ന്‍റെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ക​ർ​ഷ​ക​നാ​യി​രു​ന്നു കെ.​ജെ. വി​ത്സ​ൻ. എ​ന്നാ​ൽ ഇ​ക്കൊ​ല്ല​ത്തെ ക​ടു​ത്ത വേ​ന​ലാ​ണ് അ​പ്ര​തീ​ക്ഷ തി​രി​ച്ച​ടി ന​ൽ​കി​യ​ത്.

പെ​രി​യാ​റി​ലെ മ​ത്സ്യ​ങ്ങ​ളും ക​ഴി​ഞ്ഞ​ദി​വ​സം ച​ത്തു​പൊ​ങ്ങി​യി​രു​ന്നു. വാ​ണി​ജ്യ​വി​ള​ക​ൾ​ക്കു പു​റ​മെ മ​ത്സ്യ​ക്കൃ​ഷി​യി​ലും ഉ​ണ്ടാ​കു​ന്ന നാ​ശം ഹൈ​റേ​ഞ്ചി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് സൃ​ഷ്ടി​ക്കു​ക.