കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​നം: ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യി
Wednesday, May 8, 2024 3:37 AM IST
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം, നേ​തൃ​സം​ഗ​മം, ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ന്നി​വ​യ്ക്കാ​യി എ​രു​മേ​ലി ഫൊ​റോ​ന ഒ​രു​ങ്ങി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ 47ാമ​ത് രൂ​പ​താ​ദി​നാ​ഘോ​ഷ​ത്തി​നാ​ണ് എ​രു​മേ​ലി വേ​ദി​യാ​കു​ന്ന​ത്.

13ന് ​രാ​വി​ലെ 9.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ രൂ​പ​ത​യി​ലെ വൈ​ദി​ക സ​മൂ​ഹം, സ​ന്യ​സ്ത​ര്‍, വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കു​ചേ​രും. തു​ട​ര്‍​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

രൂ​പ​ത​യി​ലെ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തു​ന്ന വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും രൂ​പ​താ​ത​ല ഭാ​ര​വാ​ഹി​ക​ള്‍, ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സു​വ​ര്‍​ണ ജൂ​ബി​ലി​ക്കൊ​രു​ങ്ങു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ കു​ടും​ബ​വ​ര്‍​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ട ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും അ​ടു​ത്ത​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ നി​ര്‍​വ​ഹി​ക്കും.

രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് മൂ​ന്നോ​ടെ സ​മാ​പി​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ലാ​ണ് വി​ചി​ന്ത​ന​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

12ന് ​ന​ട​ത്ത​പ്പെ​ടു​ന്ന എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​മു​ള്ള പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സം​ഗ​മം രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് സ​മാ​പി​ക്കും. കോ​ട്ട​യം പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം സ​ഭാ​നി​യ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ടു​പ്പി​ല്‍, ഷാ​ജി വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​സം​ഗ​മം ന​യി​ക്കും.

രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​മു​ള്ള 150 അം​ഗ വോ​ള​ണ്ടി​യ​ര്‍ ടീം ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. രൂ​പ​താ​ദി​ന​ത്തി​നൊ​രു​ക്ക​മാ​യി എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ലെ ഭ​വ​ന​ങ്ങ​ളി​ല്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളും ഹോം ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ന്യാ​സി​നി​ക​ളും സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജൂ​ബി മാ​ത്യു, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​തോ​മ​സ് പാ​ല​യ്ക്ക​ല്‍, രൂ​പ​ത മാ​തൃ​വേ​ദി ട്ര​ഷ​റ​ര്‍ ലൗ​ലി പൈ​ക​ട, രൂ​പ​ത പാ​സ്റ്റ​റ​ല്‍ ആ​നി​മേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പാ​ര്‍​ക്കിം​ഗ്

കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യും എ​രു​മേ​ലി ടൗ​ണ്‍ ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​രു​മേ​ലി ഫൊ​റോ​ന പ​ള്ളി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യു​മാ​ണ് പ്ര​വേ​ശി​ക്കേ​ണ്ട​ത്. സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ശ​ബ​രി ഓ​ഡി​റ്റോ​റി​യം ഗ്രൗ​ണ്ട്, നി​ര്‍​മ​ല സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.